Friday, February 28, 2014

ഇത് വിശുദ്ധ നരകമോ?

       ഭാരതത്തില്‍ ഇപ്പോള്‍ ദൈവങ്ങള്‍ക്ക് ഭയങ്കര മാര്‍ക്കറ്റ്‌ ആണ്. ദൈവങ്ങളും ,കെട്ടിപ്പിടുത്തവും , അനുഗ്രഹങ്ങളും മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും. ഓരോരോ കാലഘട്ടത്തിന്റെ വിഡ്ഢിത്തമാവും ഇതൊക്കെ.
മൊത്തം ഭാരതത്തിന്റെ കാര്യം പോട്ടെ. പക്ഷെ സമ്പൂര്‍ണ്ണ സാക്ഷരരും, അഭ്യസ്തവിദ്യരും ആയ മലയാളിക്കല്‍ക്കിതെന്തു പറ്റി?
         ഭാരതത്തിലെ മൊത്തം ആള്‍ദൈവങ്ങളുടെയും അവരുടെ ആശ്രമങ്ങളുടെയും പൊതുവായ പ്രത്യേകത ഇവരുടെ നിഗൂഡത തന്നെയാണെന്ന് നിസ്സംശയം പറയാം. കുറ്റകരമായ നിഗൂടതയെ പൊതിഞ്ഞു പിടിക്കുന്ന കപട സ്നേഹവും ,സാമൂഹ്യ പ്രവര്‍ത്തനവും എല്ലാ കപട ദൈവങ്ങളുടെയും മുഖമുദ്രയാണ്. ഇവര്‍ക്കൊക്കെ സ്വര്‍ണ്ണത്തോടും, പണതിനോടും ഒക്കെ എന്തിനാണ് ഇത്ര ആര്‍ത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പോടിക്കൈകളാണ് സാമൂഹ്യപ്രവര്‍ത്തനവും , പാവപ്പെട്ടവരോടുള്ള സഹാനുഭൂതിയും. നമ്മുടെ രാഷ്ട്രീയക്കാരും , ചില മാധ്യമങ്ങളും ഇവരുടെ കളിപ്പാവകലാകുന്നതാണ് ഏറ്റവും അപലപനീയം.
സാധാരണ ഇങ്ങനെ ഉള്ള സംഭവങ്ങള്‍ കേള്‍ക്കുന്ന പാതി കേള്‍ക്കാത്ത പാതി തുണിയും പൊക്കിപ്പിടിച്ച് വരുന്ന മാധ്യമങ്ങളും, മനുഷ്യവകാഷക്കാരെയും ഒന്നും കണ്ടില്ലല്ലോ. വാ തോരതെയുള്ള ചാനല്‍ നാടകങ്ങള്‍ എവിടെപ്പോയ്?
ഏതെങ്കിലും പീടനവര്‍ത്ത ഉണ്ടായാല്‍ വലിയ ചര്‍ച്ചകളും കോപ്രായങ്ങളും ഒക്കെ സംഘടിപ്പിക്കുന്ന ഇവരുടെ മാധ്യമധര്‍മ്മം എവിടെ?
    ടി. പി യുടെ 51 വെട്ടുകള്‍ കൊട്ട്ഘോഷിച്ചവര്‍ സട്നംസിങ്ങിന്റെ 107 മുറിവുകള്‍ മറന്നുപോയോ? ഉപവാസവും തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലുകള്‍ സംഘടിപ്പിച്ചും,ഉപരോധം നടത്തിയും ജനങ്ങളെ വലക്കുന്ന ഉണ്ണാക്കാന്മാര്‍ എവിടെപ്പോയ്‌? ഇവരുടെയൊക്കെ കുറ്റകരമായ നിശബ്ദദത ചോദ്യം ചെയ്യപ്പെടണം. ആരുടെ മയക്കു ബിസ്ക്കറ്റ് തിന്നിട്ടാണ് ഇവര്‍ മൌനം പൂണ്ടിരികുന്നത്?


No comments:

Post a Comment