Friday, February 28, 2014

ഇത് വിശുദ്ധ നരകമോ?

       ഭാരതത്തില്‍ ഇപ്പോള്‍ ദൈവങ്ങള്‍ക്ക് ഭയങ്കര മാര്‍ക്കറ്റ്‌ ആണ്. ദൈവങ്ങളും ,കെട്ടിപ്പിടുത്തവും , അനുഗ്രഹങ്ങളും മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും. ഓരോരോ കാലഘട്ടത്തിന്റെ വിഡ്ഢിത്തമാവും ഇതൊക്കെ.
മൊത്തം ഭാരതത്തിന്റെ കാര്യം പോട്ടെ. പക്ഷെ സമ്പൂര്‍ണ്ണ സാക്ഷരരും, അഭ്യസ്തവിദ്യരും ആയ മലയാളിക്കല്‍ക്കിതെന്തു പറ്റി?
         ഭാരതത്തിലെ മൊത്തം ആള്‍ദൈവങ്ങളുടെയും അവരുടെ ആശ്രമങ്ങളുടെയും പൊതുവായ പ്രത്യേകത ഇവരുടെ നിഗൂഡത തന്നെയാണെന്ന് നിസ്സംശയം പറയാം. കുറ്റകരമായ നിഗൂടതയെ പൊതിഞ്ഞു പിടിക്കുന്ന കപട സ്നേഹവും ,സാമൂഹ്യ പ്രവര്‍ത്തനവും എല്ലാ കപട ദൈവങ്ങളുടെയും മുഖമുദ്രയാണ്. ഇവര്‍ക്കൊക്കെ സ്വര്‍ണ്ണത്തോടും, പണതിനോടും ഒക്കെ എന്തിനാണ് ഇത്ര ആര്‍ത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പോടിക്കൈകളാണ് സാമൂഹ്യപ്രവര്‍ത്തനവും , പാവപ്പെട്ടവരോടുള്ള സഹാനുഭൂതിയും. നമ്മുടെ രാഷ്ട്രീയക്കാരും , ചില മാധ്യമങ്ങളും ഇവരുടെ കളിപ്പാവകലാകുന്നതാണ് ഏറ്റവും അപലപനീയം.
സാധാരണ ഇങ്ങനെ ഉള്ള സംഭവങ്ങള്‍ കേള്‍ക്കുന്ന പാതി കേള്‍ക്കാത്ത പാതി തുണിയും പൊക്കിപ്പിടിച്ച് വരുന്ന മാധ്യമങ്ങളും, മനുഷ്യവകാഷക്കാരെയും ഒന്നും കണ്ടില്ലല്ലോ. വാ തോരതെയുള്ള ചാനല്‍ നാടകങ്ങള്‍ എവിടെപ്പോയ്?
ഏതെങ്കിലും പീടനവര്‍ത്ത ഉണ്ടായാല്‍ വലിയ ചര്‍ച്ചകളും കോപ്രായങ്ങളും ഒക്കെ സംഘടിപ്പിക്കുന്ന ഇവരുടെ മാധ്യമധര്‍മ്മം എവിടെ?
    ടി. പി യുടെ 51 വെട്ടുകള്‍ കൊട്ട്ഘോഷിച്ചവര്‍ സട്നംസിങ്ങിന്റെ 107 മുറിവുകള്‍ മറന്നുപോയോ? ഉപവാസവും തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലുകള്‍ സംഘടിപ്പിച്ചും,ഉപരോധം നടത്തിയും ജനങ്ങളെ വലക്കുന്ന ഉണ്ണാക്കാന്മാര്‍ എവിടെപ്പോയ്‌? ഇവരുടെയൊക്കെ കുറ്റകരമായ നിശബ്ദദത ചോദ്യം ചെയ്യപ്പെടണം. ആരുടെ മയക്കു ബിസ്ക്കറ്റ് തിന്നിട്ടാണ് ഇവര്‍ മൌനം പൂണ്ടിരികുന്നത്?


Saturday, February 22, 2014

കേരളം ഒരു പ്ലാസ്റ്റിക്‌ കൂമ്പാരം

പ്രിയ വായനക്കാരെ , ഞാന്‍ ഈ ബ്ലോഗ്ഗ് എഴുതാന്‍ ഉണ്ടായ കാരണം എന്റെ ഒരു യാത്രയാണ്‌ .
               യാത്രയെക്കുരിചോന്നും ഞാന്‍ ഇവിടെ പറയുന്നില്ല എന്നാലും ഞാന്‍ യാത്രക്കിടയില്‍ കണ്ട അപകടകരമായ പരിസ്ഥിതി മലീനീകരനതെക്കുരിച്ചു പറയാതെ വയ്യ. വിവിധതരത്തിലുള്ള മാലിനീകരനങ്ങലെക്കുരിച്ചു നമ്മളൊക്കെ ചെറിയ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ടല്ലോ, അതില്‍ അന്തരീക്ഷ മാലിനികരണത്തിന് കാരണമായ വസ്തുവാണ് പ്ലാസ്റ്റിക്.ഇനി പ്ലാസ്റ്റിക്നെ കുറിച്ച് അല്പം

                      പ്ലാസ്റ്റിക് എന്നാ ഹൈഡ്രോ-കര്ബോന്‍ സംയുക്തം മനുഷ്യന്‍ ഉപയോഗിച്ച് തുടങ്ങിയത് 1800 കളിലാണ്. ആദ്യകാലത്ത് ഉണ്ടായിരുന്ന പ്ലാസ്റ്റിക് സംയുക്തങ്ങളെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ഇന്ന് കാണുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗത്തില്‍ വരുന്നത് 1900 മുതലുള്ള കാലഘട്ടത്തിലാണ്. പുറമേ നിന്ന് നോക്കുമ്പോള്‍ വളരെ മനോഹരമാനെങ്ങിലും ഇതിനു ഒരു പ്രശ്നമുണ്ട് മണ്ണില്‍ ലയിക്കില്ല !

                 ഇനി ഇതിനെന്തെങ്ങിലും ഉപയോഗം ഉണ്ടോ ? എന്ന് നിങ്ങള്‍ ചോദിച്ചേക്കാം . ഇതിനു ഒരുപാടു ഉപയോഗങ്ങള്‍ നിത്യജീവിതത്തില്‍ ഉണ്ട്.
ഉപ്പു തൊട്ടു കര്‍പ്പൂരം വരെ നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ പ്ലസ്ടികിന്റെ സാന്നിധ്യം ഉണ്ട്. ഒരു ദിവസം നമ്മള്‍ ഉപയോഗിക്കേണ്ടി വരുന്ന ഒരുവിധം എല്ലാ സാധനങ്ങളും പ്ലസ്ടികിനാല്‍ നിര്‍മിതമാണ്.
കണക്കുപ്രകാരം 12.3 മില്യണ്‍ കിലോഗ്രാം പ്ലാസ്റ്റിക് ആണ് ആഗോളതലത്തില്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്നത്.

കേരളം എങ്ങനെ ഇങ്ങനെ ആയി
                    
                  കേരളത്തില്‍ നമ്മള്‍ പ്ലാസ്റ്റിക് ഉപയോഗം വ്യാപകമായ രീതിയില്‍ തുടങ്ങിയിട്ട് അധികകാലം ആയില്ല . വിവിധതരത്തിലുള്ള ദൈനംദിന ഉപകരണങ്ങള്‍ പ്ലാസ്റ്റിക് കൊണ്ട് നിര്മിച്ചവയനെന്ന വസ്തുത ഞാന്‍ വിസ്മരിക്കുന്നില്ല  , ഉദാ: ടി .വി, ഫോണ്‍, ചെയര്‍.......എന്നാലും വളരെ വ്യാപകമായി ഇതിന്റെ ഉപയോഗം തുടങ്ങിയത് വ്യവസായ വിപ്ലവം കേരളത്തില്‍ അലയടിച്ചതിനു ശേഷമാണ്. എന്റെ ഓര്‍മയില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരു തൊണ്ണൂറുകളില്‍ മീന്‍ ,ഇറച്ചി ,പലചരക്ക് സാധനങ്ങള്‍ മുതലായവ പൊതിഞ്ഞു കൊടുത്തിരുന്നത് പേപ്പര്‍ , വലിപ്പമുള്ള ഇലകള്‍ എന്നിവയിലായിരുന്നു . എന്നാല്‍ ഇന്ന് സ്ഥിതി മാറി ജൈവ വിഘടന ശേഷിയുള്ള പദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക്‌ എന്ന കൊടും വിഷത്തിനു വഴിമാറി.
നിങ്ങള്‍ ഒന്ന് സങ്കല്പിച്ചു നോക്കുക ഒരു വീട്ടില്‍ എത്രയധികം പ്ലാസ്റ്റിക്‌ ഉത്പന്നങ്ങള്‍ ആണ് ഇന്ന് ഉപയോഗിക്കുന്നത് ? ഇതില്‍ 90% പ്ലാസ്റ്റിക്‌ ഉല്പന്നങ്ങളും നാം വഴിയരികിലോ, നിലത്തോ, ജലാശയങ്ങളിലോ ആണ് ഉപയോഗശേഷം വലിച്ച്രിയുന്നത് , 130 കോടിയില്‍പരം ജനങ്ങള്‍ ഉള്ള ഈ രാജ്യത്തു എല്ലാരും ഇങ്ങനെ ചെയ്താല്‍ ദിവസവും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്‌ വേസ്റ്റ് ഇന്റെ അളവ് എത്ര ഭയാനകവും ഭീകരവുമാണെന്നു ചിന്തിച്ചു നോക്കിയാല്‍ മതി അത് നമുക്ക് സങ്കല്പിക്കവുന്നതിലും അപ്പുറമായിരിക്കും.ഈ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കോടിക്കണക്കിനു വര്‍ഷം ഭൂമിക്കൊരു ഭാരമായി മണ്ണില്‍ അതേപോലെ കിടക്കും എന്ന അതിഭീകരമായ വസ്തുത നാം മനസിലകേണ്ടത് നാളെയുടെ ആവശ്യമാണ്.

                 ഇനി നാം ഈ സാധനം ഒന്ന് കത്തിച്ചു കളയാമെന്നു വെച്ചാലോ അതില്‍ നിന്ന് ഉയരുന്ന പുക നമുക്ക് മറ്റൊരു വലിയ സമ്മാനം തരും , മറ്റൊന്നുമല്ല .....അര്‍ബുദം! മാത്രമല്ല ഈ പുക അന്തരീക്ഷത്തിനും മറ്റു ജീവജാലങ്ങള്‍ക്കും ഒരു ഭീഷണിയായി മാറും.

എങ്ങനെ തടയാം?

               പ്ലാസ്റ്റിക്‌ മലിനീകരണം തടയാനുള്ള ഒരേയൊരു മാര്‍ഗം പ്ലാസ്റ്റിക്‌ നിരോധിക്കുക എന്നത് മാത്രമാണ്. പക്ഷെ ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് നമുക്ക് ആകെ ചെയ്യാന്‍ പറ്റുന്നത് ജൈവ വിഘടന സാധ്യതയുള്ള വസ്തുക്കള്‍ വികസിപ്പിച്ചെടുക്കുകയും , അതിന്റെ നിര്‍മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് .ഇതിനാവശ്യമായ സഹായ - സഹകരണങ്ങള്‍ നല്‍കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ഗവേര്‍ന്മെന്റിന്റെ സത്വര നടപടികള്‍ ഇത്തരുണത്തില്‍ ആവശ്യമാണ്. അടിഞ്ഞുകൂടികിടക്കുന്ന പ്ലാസ്റ്റിക്‌ നീക്കം ചെയ്തു റോഡുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മറ്റു ജനോപകരപ്രധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതും ഇതിനായി വികസിത രാജ്യങ്ങളുടെ സാങ്കേതിക സഹായം സ്വീകരിക്കവുന്നതുമാണ്...

കുറിപ്പ് : നമ്മുടെ അടുത്ത തലമുറ മനോഹരമായ ഈ ഭൂമി കാണുന്നതിന് നമുക്ക് പ്ലസ്ടികിനെ ചെറുക്കാം. അല്ലെങ്ങില്‍ ഭൂമി അടുത്ത കുറച്ചു വര്‍ഷങ്ങള്‍ കൂടിക്കഴുയ്മ്പോള്‍ ഒരു ശവപ്പറമ്പ് മാത്രമായി മാറിയേക്കാം ! ജാഗ്രതൈ!....